Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farm Tourism

Kottayam

എ​ലി​ക്കു​ളം ഫാം ​ടൂ​റി​സം പ​രി​ഗ​ണി​ക്കും: കൃ​ഷി​മ​ന്ത്രി

എ​ലി​ക്കു​ളം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കൃ​ഷി​യി​ട ടൂ​റി​സം പ​ദ്ധ​തി​ക​ളോ​ട് അ​നു​ഭാ​വ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്ന് നി​വേ​ദ​ക​സം​ഘ​ത്തി​ന് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ക്കി​ന്‍റെ ഉ​റ​പ്പ്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​നാ​പ്ര​സാ​ദ്, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​ഷി കെ. ​ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്താ​ഴെ, എ​ലി​ക്കു​ളം ഫാം ​ടൂ​റി​സം ക്ല​ബ്ബ് കോ​ർ​ഡി​നേ​റ്റ​ർ എ.​ജെ. അ​ല​ക്‌​സ് റോ​യ്, സെ​ക്ര​ട്ട​റി ജോ​സ് പി. ​കു​ര്യ​ൻ പ​ഴേ​പ​റ​മ്പി​ൽ എ​ന്നി​വ​രാ​ണ് മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്.

നൂ​ത​ന പ​ഴ​വ​ർ​ഗ​വി​ള​ക​ളു​ടെ കൃ​ഷി​ക്ക് അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളു​ള്ള പ്ര​ദേ​ശ​മാ​ണ് എ​ലി​ക്കു​ള​മെ​ന്ന് സം​ഘം വി​ശ​ദീ​ക​രി​ച്ചു. റ​മ്പൂ​ട്ടാ​ൻ, പു​ലാ​സാ​ൻ, അ​വ​ക്കാ​ഡോ, ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്, പ്ലാ​വി​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ കൃ​ഷി ന​ന്നാ​യി ന​ട​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

പാ​റ​ക്കു​ള​ങ്ങ​ൾ, ശാ​സ്ത്രീ​യ രീ​തി​യി​ൽ നി​ർ​മി​ക്ക​പ്പെ​ടു​ന്ന കു​ള​ങ്ങ​ൾ എ​ന്നി​വ​യും ധാ​രാ​ള​മു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ ഏ​ക പാ​ട​ശേ​ഖ​ര​വും എ​ലി​ക്കു​ള​ത്താ​ണ്. എ​ലി​ക്കു​ളം റൈ​സ് പ്ര​ചാ​രം നേ​ടി​യ​തും നാ​ട്ടു​ച​ന്ത​ക​ളു​ടെ​യും മൂ​ല്യ​വ​ർ​ധി​ത യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും അ​വ​ത​രി​പ്പി​ച്ചു. ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ൽ​കു​ന്ന​തി​നു​ള്ള ശ്ര​മ​വും ത​ദ്ദേ​ശീ​യ​മാ​യി തു​ട​ങ്ങി​യ​താ​യും സം​ഘം മ​ന്ത്രി​യെ അ​റി​യി​ച്ചു.

Latest News

Corehub Up